Skip to main content

അക്ഷയ: ഡിജിറ്റല്‍ ശാക്തീകരണ ക്യാമ്പയിന്‍

 

 

      ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ ശാക്തീകരണ പ്രവര്‍ത്തനം ജില്ലയില്‍ മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും. ഇതോടനുബന്ധിച്ച്  അക്ഷയ സംരംഭകരുടെ ജില്ലാതല യോഗവും പദ്ധതി വിശദീകരണവും എസ് ബി ഐ, സാമ്പത്തിക ശാക്തീകരണം എന്നിവ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  നടന്നു.

       ശാക്തീകരണ പ്രവര്‍ത്തനത്തിനായി  ഓരോ ബ്ലോക്കില്‍ നിന്നും, മുനിസിപ്പാലിറ്റിയില്‍ നിന്നും ഒരു സംരംഭകനെ വീതം മാസ്റ്റര്‍ ട്രയിനര്‍മാരായി തിരഞ്ഞെടുത്തു. പൊതുജനങ്ങള്‍ക്കും, ഉപഭോക്താക്കള്‍ക്കും, വ്യാപാരികള്‍ക്കും ഇന്റര്‍നെറ്റ് ഡിജിറ്റല്‍ സംവിധാനങ്ങളും ഫലപ്രദമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ  പദ്ധതി ആവിഷ്‌കരിക്കുന്നത്. അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍, കെ.വി. ജിനീഷ് പി.പി. ശിവപ്പ നായിക്, റീജിണല്‍ ഓഫീസ് എസ് ബി ഐ, അക്ഷയ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ജെറിന്‍ സി ബോബന്‍, അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ്, സി എസ് സി  വിഷ്ണു രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

 

 

date