Skip to main content

അഞ്ചു ബൂത്തുകളിലെ വി.വി പാറ്റ് എണ്ണും

 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് വി.വി പാറ്റുകള്‍ എണ്ണും.കണ്‍ട്രോള്‍ യൂനിറ്റ് എണ്ണിയതിനുശേഷമാണ് വി.വിപാറ്റ് രസീതുകള്‍ എണ്ണി തുടങ്ങുക. ഒരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകള്‍ അവ ഏതാണെന്ന് കണ്ടെത്തുന്നത് നറുക്കെടുത്താണ്. വി.വി പാറ്റ് എണ്ണുന്നതിനായി ക്രമീകരിച്ചിരിക്കുന്ന ടേബിളുകളില്‍ ഒരു മൈക്രോ ഒബ്‌സര്‍വര്‍,കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിവരുണ്ടാകും. ഇ.വി.എം എണ്ണുന്ന  ടേബിളുകളില്‍ അതത് ഉദ്യോഗസ്ഥര്‍ തന്നെയാണ് വി.വി പാറ്റ് രസീതുകളും എണ്ണുന്നത്. ഒരു നിയോജക മണ്ഡലത്തില്‍ അഞ്ച് ബൂത്തുകളിലെ വി.വിപാറ്റുകള്‍ എണ്ണി തുടങ്ങുമ്പോള്‍ ജില്ലയില്‍ തൃത്താല ഉള്‍പ്പടെ 85 ബൂത്തുകളിലെ വി.വിപാറ്റ് യന്ത്രങ്ങള്‍ പരിശോധിക്കേണ്ടി വരും.
ജില്ലയിലാകെ 2750 ബൂത്തുകളിലായി 3856 വി.വി പാറ്റ് മെഷീനുകളാണ് വോട്ടെടുപ്പ് ദിവസം ഉപയോഗിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ വി.വി പാറ്റ് മെഷീനുകള്‍ ഉപയോഗിച്ചിരുന്നത് വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളിലായിരുന്നു.
ആര്‍ക്കാണ് വോട്ട് ചെയ്‌തെന്ന് വോട്ടര്‍ക്ക് പരിശോധിച്ച് ഉറപ്പുവരുത്താനായി ഓരോ ബൂത്തിലും ഒരുക്കിയ സംവിധാനമായിരുന്നു. വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍(വി.വി പാറ്റ്).വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നവും പേരുമടങ്ങിയ രസീത് ഓരോ വോട്ടര്‍മാര്‍ക്കും ഏഴ് സെക്കന്‍ഡ് വരെ വി.വി പാറ്റ് മെഷീനില്‍ കാണാന്‍ കഴിഞ്ഞിരുന്നു.

 

date