Skip to main content

എസ്.ആര്‍.സി. അപേക്ഷ ക്ഷണിച്ചു

 

                സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് വിവിധ സര്‍ട്ടിഫിക്കറ്റ്,ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും 200 രൂപ നിരക്കില്‍ തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. ഓഫീസില്‍ നേരിട്ട് ലഭിക്കും.  തപാലില്‍ വേണ്ടവര്‍ എസ്.ആര്‍.സി. ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡി.ഡി. സഹിതം ജനുവരി 10നകം അയക്കണം.  വിവരങ്ങള്‍ www.src.kerala.gov.in/www.srccc.in വെബ് സൈറ്റില്‍ ലഭിക്കും.

date