Skip to main content

കാർഷിക വ്യാവസായിക പ്രദർശനം: കാർഷിക വിള മത്സരം

ആലപ്പുഴ: ജില്ലാ അഗ്രി ഹോർട്ടിക്കൾച്ചറൽ സൊസൈറ്റി, കൃഷി വകുപ്പ്, എസ്.ഡി. കോളജ് ബോട്ടണി വിഭാഗം എന്നിവയുടെ സഹകരണത്തോടെ ഡിസംബർ 22 മുതൽ 28 വരെ എസ്.ഡി. വി. സ്‌കൂൾ ഗ്രൗണ്ടിൽ നടത്തുന്ന കാർഷിക വ്യാവസായിക പ്രദർശനത്തോടനുബന്ധിച്ച് കാർഷിക വിളകളുടെ മത്സരം നടത്തുന്നു. മികച്ച ഉത്പന്നങ്ങൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. വിവിധയിനം നാളീകേര കുലകൾ, വാഴക്കുല, ചേന, കാച്ചിൽ, മരച്ചീനി, ചട്ടിയിലും ചാക്കിലും ഗ്രോബാഗിലുമുള്ള കാർഷിക വിളകൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തും. താത്പര്യമുള്ളവർ കൃഷിഭവനുകളിലോ ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി ഓഫീസിലോ ബന്ധപ്പെടുക. ഫോൺ: 9496884318.

(പി.എൻ.എ.3053/17)

date