Skip to main content

 വിവേകാന്ദ സ്പർശം:  ബ്ലോക്കുകളിൽ യുവജനസഭ 

 

ആലപ്പുഴ: സ്വാമി വിവേകാനന്ദൻ കേരളം  സന്ദർശിച്ചതിന്റെ  125-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സർക്കാർ നടത്തുന്ന വിവേകാനന്ദസ്പർശം പരിപാടിയുടെ ഭാഗമായി നെഹ്റുയുവ കേന്ദ്ര ജില്ലയിലെ മുഴുവൻ ബ്ലോക്കുകളിലും യുവജന സഭകൾ സംഘടിപ്പിക്കും. നാഷണൽ സർവീസ് സ്‌കീം, യുവജന സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് യുവജനസഭ നടത്തുന്നത്. ഓരോ യുവജനസഭകളിലും 100 പേർ പങ്കെടുക്കും. വിവേകാനന്ദ ദർശനങ്ങൾ, ജീവിതവും പ്രവർത്തന മേഖലകളും, യുവജനങ്ങൾക്ക് നൽകിയ പ്രചോദനം എന്നീ വിഷയങ്ങൾ സഭകളിൽ ചർച്ച ചെയ്യും. ഗ്രാമീണ മേഖലയിലെ യുവജന പ്രശ്‌നങ്ങൾ ചർച്ച ചെയ്തു റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് സമർപ്പിക്കും. ദേശീയ യുവജന ദിനമായി ആഘോഷിക്കുന്ന, സ്വാമി വിവേകാന്ദന്റെ ജന്മദിനമായ ജനുവരി 12ന് ജില്ലാതല യുവജന സമ്മേളനവും ജില്ലയിലെ മികച്ച സന്നദ്ധ സംഘടനകൾക്കുള്ള അവാർഡ് വിതരണച്ചടങ്ങും സംഘടിപ്പിക്കുമെന്ന് ജില്ലാ യൂത്ത് കോഓർഡിനേറ്റർ അറിയിച്ചു.

 

(പി.എൻ.എ.3036/17)

 

date