Skip to main content

ലീഡ് ബാങ്ക് ജില്ലാതല അവലോകനയോഗം നടന്നു ജില്ലയിൽ ബാങ്കുകൾ വായ്പയായി  നൽകിയത് 1637 കോടി രൂപ

 

 

ആലപ്പുഴ: ഈ സാമ്പത്തിക വർഷം സെപ്റ്റംബർ 30 വരെ വിവിധ വായ്പകളായി 1,637 കോടി രൂപ ജില്ലയിൽ വിതരണം ചെയ്തതായി ലീഡ് ബാങ്ക് ജില്ലാതല അവലോകനയോഗം വിലയിരുത്തി.

വായ്പ-നിക്ഷേപ അനുപാതത്തിൽ വർധനയുണ്ടായി. അനുപാതം 49 ശതമാനത്തിലെത്തി.

 

റോയൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന അവലോകന യോഗത്തിൽ കെ.സി. വേണുഗോപാൽ എം.പി. മുഖ്യപ്രഭാഷണം നടത്തി. മത്സ്യതൊഴിലാളികൾക്കും മറ്റു ദുർബല വിഭാഗങ്ങൾക്കും ബാങ്കുകൾ വേണ്ടത്ര പരിഗണന നൽകണമെന്ന്  അദ്ദേഹം പറഞ്ഞു. എ.ഡി.എം. മോൻസി പി. അലക്‌സാണ്ടർ അധ്യക്ഷത വഹിച്ചു. എസ്.ബി.ഐ. ഡി.സി.എം. ജയതീർഥ ജൈനപൂർ, ലീഡ് ബാങ്ക് മാനേജർ വിദ്യാധരൻ നമ്പൂതിരി, ആർ.ബി.ഐ. എ.ജി.എം. ജോസഫ്, നബാർഡ് ഡി.ഡി.എം. രഘുനാഥപിള്ള എന്നിവർ പ്രസംഗിച്ചു.  

(പി.എൻ.എ.3039/17)

date