Skip to main content

മണക്കടവ് വിയറില്‍ 3405 ദശലക്ഷം ഘനയടി ജലം ലഭിച്ചു : കരാര്‍ പ്രകാരം ലഭിക്കാനുള്ളത് 3845 ഘനയടി ജലം

 

     മണക്കടവ് വിയറില്‍ ജൂലൈ ഒന്നു മുതല്‍ ഡിസംബര്‍ 13 വരെ 3405 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 3845 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്‍റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി ജലസംഭരണ നില ദശലക്ഷം ഘനയടിയില്‍ താഴെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ജല ലഭ്യതയുടെ ശതമാന ക്കണക്ക്.
.     ലോവര്‍ നീരാര്‍ -108.50(102.17), തമിഴ്നാട് ഷോളയാര്‍ - 1449.23 (321.35) , കേരളാ ഷോളയാര്‍ -4996.80(107.05), പറമ്പിക്കുളം - 10473.18(142.64), തൂണക്കടവ് - 555.93(101.77), പെരുവാരിപ്പള്ളം - 618.96(102.13), തിരുമൂര്‍ത്തി - 1188.55(117.37), ആളിയാര്‍ - 1890.77(215.3).
 
 

date