Skip to main content

ജില്ലാതല വിദഗ്ധ സമിതി രൂപീകരണം: അപേക്ഷ ക്ഷണിച്ചു.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പഠനം വിലയിരുത്തുന്നതിന് വിദഗ്ധ സമിതി രൂപീകരണത്തിനായി സാമൂഹ്യ ശാസ്ത്രഞ്ജ•ാര്‍, പുനരധിവാസ പ്രവര്‍ത്തന വിദഗ്ധര്‍ എന്നിവരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
 സാമൂഹ്യ ശാസ്ത്രമേഖലയിലുള്ള പഠനത്തില്‍ പ്രാവീണ്യമുള്ളവര്‍ക്ക് സാമൂഹ്യ ശാസ്ത്രഞ്ജ•ാരുടെ അനൗദ്യോഗിക ഒഴിവിലേക്ക് അപേക്ഷിക്കാം.  കോളേജ് അധ്യാപകര്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.
  സര്‍വ്വീസില്‍ നിന്നും വിരമിച്ചവരും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയമുള്ളവരുമായ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് പുനരധിവാസ പ്രവര്‍ത്തന വിദഗ്ധര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം.  റവന്യൂ വകുപ്പില്‍ നിന്നും വിരമിച്ച ഡെപ്യൂട്ടി കലക്ടര്‍മാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.
പരിചയം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഡിസംബര്‍ 30നകം ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കണം. പ്രാഥമിക പരിശോധനയില്‍ തെരഞ്ഞെടുക്കുന്നവരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കും.

 

date