സൗജന്യ പരിശീലന പരിപാടി
കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് രണ്ടു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍, പട്ടികജാതിയിലേക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ - ഒ.ഇ.സി.മാത്രം (മുന്നാക്ക/പിന്നാക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാര്‍ അര്‍ഹരല്ല), 18 നും 45 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി. അടിസ്ഥാന യോഗ്യതയുള്ള യുവസംരംഭകര്ക്ക് അപേക്ഷിക്കാം. ദേശീയ പിന്നാക്ക വിഭാഗ ധനവികസന കോര്‍പ്പറേഷന്റെ സഹായത്തോടെ (എന്‍.ബി.സി.എഫ്.ഡി.സി.) യാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷകള്‍ 15 നകം ലഭിക്കണം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കോര്പ്പറേഷന് കുറഞ്ഞ നിരക്കില്‍ സ്വയംതൊഴില്‍ വായ്പയ്ക്കായി ധനസഹായം നല്‍കും. ബയോഡേറ്റയും, ജാതി, മതം, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്പ്പറേഷന്, നാഗമ്പടം, കോട്ടയം എന്ന വിലാസത്തില്‍ അപേക്ഷ അയയ്ക്കണം. ഫോണ്‍ : 0481-2564304.
പി.എന്‍.എക്സ്.5385/17
- Log in to post comments