Skip to main content

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍  കുടിശിക നിവാരണം

 

കൊച്ചി: കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2017 ഏപ്രില്‍ ഒന്നു മുതല്‍ അംശാദായമൊടുക്കാത്തതിനാല്‍ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് കുടിശിക തീര്‍പ്പാക്കാന്‍ അവസരം. കുടിശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ വീതം പിഴ അധികം നല്‍കി അംഗത്വം പുതുക്കാമെന്ന് ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍ അറിയിച്ചു. ആലുവ പയ്യപ്പിളളി ബസാറിലുളള ക്ഷേമനിധി ഓഫീസില്‍ 2017 ഡിസംബര്‍ മുതല്‍ 2018 മെയ് 31 വരെ എല്ലാ പ്രവൃത്തി ദിനവും രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ തുക സ്വീകരിക്കും. ഇതിനകം 60 വയസ് പൂര്‍ത്തിയായവര്‍ കുടിശിക തീര്‍പ്പാക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2631230.

date