Post Category
തൃപ്പൂണിത്തുറ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ ബി.എഡ്. അഡ്മിഷന്‍
കൊച്ചി: കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്, തൃപ്പൂണിത്തുറ (ബി.എഡ്. സെന്റര്‍, തൃപ്പൂണിത്തുറ) യിലേക്ക് 2019-21 വര്‍ഷത്തേയ്ക്കുള്ള ദ്വിവത്സര ബി.എഡ്. കോഴ്‌സിനുള്ള അപേക്ഷ ക്ഷണിക്കുന്നു. മലയാളം, സംസ്‌കൃതം, മാത്തമാറ്റിക്‌സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഒഴിവുകള്‍ ഉണ്ട്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 31. അപേക്ഷയുടെ പ്രിന്റ് ഔട്ട് കോളേജില്‍ ഏല്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ ആറ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2784656 അല്ലെങ്കില്‍ 9446288278 നമ്പരുകളിലേയ്ക്ക് വിളിക്കുകയോ,www.cpas.ac.in എന്ന വെബ്‌സൈറ്റ് പരിശോധിക്കുകയോ ചെയ്യുക.
date
- Log in to post comments