Post Category
ഐ.എച്ച്.ആർ.ഡി മോഡൽ പോളിടെക്നിക്കിൽ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം
ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന എട്ട് മോഡൽ പോളിടെക്നിക് കോളേജുകളിൽ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം. ജൂൺ എട്ട് വൈകിട്ട് അഞ്ച് വരെ www.ihrdmptc.org വഴി അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് മറ്റ് അനുബന്ധങ്ങൾ സഹിതം ജൂൺ 10ന് വൈകിട്ട് അഞ്ചിന് മുൻപ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിൻസിപ്പലിന് നൽകണം. വിശദവിവരങ്ങൾ അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്.
പി.എൻ.എക്സ്. 1536/19
date
- Log in to post comments