Skip to main content

സമഗ്ര ജില്ലാ പദ്ധതി : വകുപ്പ് ഏകോപന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു

 

    സമഗ്ര ജില്ലാ പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 15 ന് ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍ ജില്ലാതല യോഗം നടന്നു.  യോഗത്തില്‍ വകുപ്പു തലത്തിലുളള  പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയും ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്തു.
    പ്രധാനമായും കൃഷി, ആരോഗ്യം, ഊര്‍ജ്ജം, ക്ഷേമകാര്യം, വിദ്യാഭ്യാസം, പരിസ്ഥിതി എന്നീ നൂറ് ഗ്രൂപ്പുകളില്‍, 22 ഉപ സമിതികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ സംയോജന- ഏകോപന സാധ്യതകള്‍ പരിശോധിച്ച് ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും ബന്ധപ്പെട്ട കണ്‍വീനര്‍മാര്‍ അവതരിപ്പിക്കുകയും ചെയ്തു.
    ജില്ലാകളക്ടര്‍ ഡോ.പി. സുരേഷ്ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ മാരായ കെ.കൃഷ്ണന്‍കുട്ടി, കെ. വി. വിജയദാസ് എന്നിവര്‍ പങ്കെടുത്തു.  ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ഡോ. എം. സുരേഷ്കുമാര്‍, ജില്ലാതല വകുപ്പ്തല ഏകാപന - സംയോജന സാധ്യതകള്‍ സംബന്ധിച്ച വിഷയാവതരണം നടത്തി.  ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി സി.സോമശേഖരന്‍, ആസൂത്രണ സമിതി അംഗങ്ങളായ യു.അസീസ്, മീനാകുമാരി, എ ഗീത ടീച്ചര്‍ എന്നിവരും ഉപസമിതി വൈസ് ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി ജോണ്‍, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ പി.എ ഫാത്തിമ എന്നിവരും പങ്കെടുത്തു.

date