Skip to main content

 'ഉജ്ജ്വല ബാല്യം' പുരസ്കാരത്തിന് അപേക്ഷിക്കാം

 

    വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവുകള്‍ പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് (ഭിന്നശേഷി വിഭാഗക്കാരായ കുട്ടികളടക്കം) വനിതാ ശിശു വികസന വകുപ്പ്  'ഉജ്ജ്വല ബാല്യം'പുരസ്ക്കാരം നല്‍കും.
              കല, കായിക, സാഹിത്യ, ശാസ്ത്ര, സാമൂഹിക മേഖലകളില്‍ ഏതെങ്കിലും ഒന്നില്‍ കഴിവ് തെളിയിച്ച അംഗീകാരം നേടിയ അഞ്ചിനും 18-നുമിടയില്‍ പ്രായമുള്ള കുട്ടികളെയാണ് പരിഗണിക്കുക.  പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍, പ്രസിദ്ധീകരിച്ച പുസ്തകമുണ്ടെങ്കില്‍ അവയുടെ പകര്‍പ്പ്, പ്രകടനങ്ങള്‍ അടങ്ങിയ സി.ഡി, പത്രകുറിപ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം. കേന്ദ്ര സര്‍ക്കാറിന്‍റെ നാഷ്നല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്സെംപ്ഷനല്‍ അച്ചീവ്മെന്‍റ് കരസ്ഥമാക്കിയ കുട്ടികളെ ഈ പുരസ്ക്കാരത്തിന് പരിഗണിക്കില്ല..
           ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാതല സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുക്കുന്ന ഒരു കുട്ടിക്ക് 25,000/ രൂപയും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്ക്കാരം ചില്‍ഡ്രന്‍സ് ഫെസ്റ്റിനോടനുബന്ധിച്ച് വിതരണം ചെയ്യും. അപേക്ഷ ഫോമുകള്‍ക്കും മറ്റു വിവരങ്ങള്‍ക്കുമായി ജില്ലാ ശിശു സംരക്ഷണ യൂനിറ്റുമായി ബന്ധപ്പെടണം. ഫോണ്‍: 0491-2531098, 8281899468.
 

date