Skip to main content

ഭാഗ്യക്കുറി സുരക്ഷാ മാനദണ്ഡങ്ങള്‍ : പരിശീലനം നടത്തി

    കേരള ഭാഗ്യക്കുറി ടിക്കറ്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പരിചയപ്പെടുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നടത്തി. ജില്ലാ  ഭാഗ്യക്കുറി ഓഫീസിലെ ജീവനക്കാര്‍, ജില്ലാ പോലീസ് മേധാവിയുടെ കീഴിലെ വിവിധ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലയിലെ രജിസ്റ്റേഡ് ഏജന്‍റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിഡിറ്റിലെ ശാസ്ത്രജ്ഞന്‍ സാജന്‍ അമ്പാടി സുരക്ഷാ മാനദണ്ഡങ്ങളെപ്പറ്റി ക്ലാസ് നയിച്ചു. അനധികൃത ലോട്ടറിക്കെതിരെയും ടിക്കറ്റുകളുടെ ഫോട്ടോകോപ്പി എടുത്തും സമ്മാനം തട്ടിയെടുക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനാണ് പരിശീലനം നല്‍കിയത്. 
                                                (പിഎന്‍പി 3418/17)

date