Skip to main content

വിദ്യാര്‍ഥികള്‍ക്കായി പോഷകാഹാര ബോധവത്ക്കരണ പ്രദര്‍ശനം

    പോഷകാഹാരത്തിന്‍റെ പ്രാധാന്യം വിദ്യാര്‍ഥികളിലെത്തിക്കുന്നതിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ ഇന്നും നാളെയും (19,20) ജില്ലാ മെഡിക്കല്‍ ഓഫിസിന്‍റെയും സംസ്ഥാന പോഷകാഹാര ബ്യൂറോയുടെയും ആഭിമുഖ്യത്തില്‍ എക്സിബിഷന്‍ നടത്തുന്നു. ഇന്ന് രാവിലെ 10ന് നഗരസഭാ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സിന്ധു അനില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സുശീല പുഷ്പന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ, കോളേജ് പ്രിന്‍സിപ്പല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
                                            (പിഎന്‍പി 3419/17)

date