Skip to main content

നെഹ്റു യുവ കേന്ദ്ര ജില്ല കായിക മേള സമാപിച്ചു

 

    മലമ്പുഴ നവോദയ സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച നെഹ്റു യുവ കേന്ദ്ര ജില്ലാ തല കായിക മേള സമാപിച്ചു. ഫുട്ബോളില്‍ ശ്രീകൃഷ്ണപുരം അഴിയൂര്‍ മഹാത്മ ദേശീയ വായനശാല ആണ് ചാമ്പ്യന്മാര്‍. പട്ടാമ്പി കൈപ്പുറം സാന്‍റോസ് സ്പോര്‍ട്സ് ക്ലബ്ബിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചാമ്പ്യന്മാരായത്. വോളിബോളില്‍ വടക്കഞ്ചേരി ഫ്രണ്ട്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്ക് തൃത്താല കൂനംമൂച്ചി ചൈതന്യ സ്പോര്‍ട് ക്ലബ്ബിനെ പരാജയപ്പെടുത്തി. ഷട്ടില്‍ ബാഡ്മിന്‍റണില്‍ നെന്മാറ വല്ലങ്ങി ആക്ടീവ് ബോയ്സ് ക്ലബ്ബ്, മലമ്പുഴ ഗാന്ധിനഗര്‍ യൂത്ത് വിങ്ങ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
അത്ലറ്റിക്സിലെ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ട മത്സരത്തില്‍ എം.വടിവേലന്‍, 200 മീറ്ററില്‍ എന്‍.ശക്തി, 800 മീറ്ററില്‍ രാജേഷ്, ഹൈജമ്പില്‍ വിഷ്ണു ഡി, ലോങ്ജമ്പില്‍ ഹരിദാസ് എ.സി, പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ പാര്‍വതി വി, 200 മീറ്ററില്‍ രാധിക സി, 800 മീറ്ററില്‍ ജി.അജിത എന്നിവര്‍ ഒന്നാം സ്ഥാനക്കാരായി.
    നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോ-ഓഡിനേറ്റര്‍ എം.അനില്‍കുമാര്‍ സമ്മാനദാനം നടത്തി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.എന്‍ കണ്ടമുത്തനാണ് കായിക മേള ഉദ്ഘാടനം ചെയ്തത്. ജവഹര്‍ നവോദയ വിദ്യാലയ പ്രിന്‍സിപ്പല്‍ ബി.എന്‍.ബാലകൃഷ്ണന്‍ അധ്യക്ഷനായി.  വൈസ് പ്രിന്‍സിപ്പല്‍ വി എന്‍ ബിന്ദു, കായികാധ്യാപരായ കെ.എം.പയസ്, സി.സുനിത, കെ വിനോദ്കുമാര്‍, രാഹുല്‍ തൃത്താല, സിയാദ്, സാലിഹ് എന്നിവര്‍ പങ്കെടുത്തു

date