Skip to main content

ത്രിദിന രചനാശില്‍പശാല സമാപിച്ചു

 

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആഭിമുഖ്യത്തില്‍ പബ്ലിക്ക് ലൈബ്രറി ഹാളില്‍ നടന്ന ത്രിദിന രചനാശില്‍പശാലയുടെ സമാപന സമ്മേളനം ജില്ലാ പബ്ലിക്ക് ലൈബ്രറി സെക്രട്ടറി ടി. ആര്‍ അജയന്‍ ഉദ്ഘാടനം ചെയ്തു .ക്യാംപില്‍ സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ 45 ഓളം എഴുത്തുകാര്‍ രചന നിര്‍വഹിച്ചു. കാംപ് അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എഴുത്തുകാരനായി നില്‍ക്കുമ്പോള്‍ സംസ്കാരത്തിന് അനുകൂലമാവണമെന്നും പുതുതലമുറയിലെ കുട്ടികള്‍ക്ക് മാര്‍ഗ്ഗദര്‍ശകമായ കൃതികള്‍ രചിക്കുകയും അവരുടെ സര്‍ഗ്ഗവാസനയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് സമൂഹം എഴുത്തുകാരനില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ടി ആര്‍ അജയന്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. യോഗത്തില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആര്‍ മധു അധ്യക്ഷനായി. എഡിറ്റര്‍ ഡോ രാധിക സി നായര്‍  നന്ദി പറഞ്ഞു.

date