Skip to main content

സ്ത്രീകളെ  തൊഴില്‍ മുഖത്ത് എത്തിക്കാന്‍  അവബോധ ക്ലാസ് സംഘടിപ്പിച്ചു

സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ കുടുംബശ്രീ മുഖേന കൂടുതല്‍ സ്ത്രീകളെ തൊഴില്‍ മുഖത്ത് എത്തിക്കുന്നതിന് തീരദേശം ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ സ്ത്രീകള്‍ക്കായി കോഴിക്കോട്  റൂറല്‍ സെല്‍ഫ് എംപ്ലോയ് മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ പ്രത്യേക അവബോധന ക്ലാസ് സംഘടിപ്പിച്ചു. 
അഴിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയ്യൂബിന്റെ അധ്യക്ഷതയില്‍ റൂറല്‍ സെല്‍ഫ് എംപ്ലോയ് മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ കൃഷ്ണനുണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീനരയരോത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഉഷ ചാത്തങ്കണ്ടി, സുധ മാളിയേക്കല്‍, ജാസ്മിന കല്ലേരി വാര്‍ഡ് മെമ്പര്‍മാരായ കെ.ലീല, പി.പി.ശ്രീധരന്‍, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ സുശീല, ഷിബിലി എന്നിവര്‍ സംസാരിച്ചു.  ഫാക്കല്‍റ്റികളായ രാഘവന്‍, പ്രഭാകരന്‍ എന്നിവര്‍ ക്ലാസെടുത്തു. ക്ലാസില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് താല്‍പര്യമുള്ള മേഖലകളില്‍ വൈദഗ്ദ്യ പരിശീലനം ഉറപ്പ് വരുത്തി തൊഴില്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി റൂറല്‍ സെല്‍ഫ് എംപ്ലോയ് മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഉഉഡഏഗ ,ഗഢഗ പെരുവണ്ണാമുഴി, കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെ പവ്വര്‍ലൂം സര്‍വ്വീസസ് സെന്റര്‍, ടഅഎഎ എന്നീ സര്‍ക്കാര്‍ ഏജന്‍സികളുടെ സേവനം ഉപയോഗപ്പെടുത്തുന്നതാണ്. തികച്ചും സൗജന്യമായി ലഭിക്കുന്ന  വിവിധ തരം കോഴ്‌സുകളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം പഞ്ചായത്ത് മുന്‍കൈ എടുത്ത് ഉറപ്പ് വരുത്തുന്നതാണ്. 

date