Skip to main content

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

 

കോഴിക്കോട് ജില്ലയില്‍ ഫിഷറീസ് വകുപ്പിനു കീഴിലുള്ള കല്ലാനോട് മത്സ്യവിത്തുല്‍പാദന കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രൊജക്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നു. മത്സ്യവിത്തുല്‍പാദന മേഖലയില്‍ സാങ്കേതിക പരിജ്ഞാനവും ഒരു വര്‍ഷത്തെ             ഹാച്ചറി പ്രവര്‍ത്തന പരിചയമുള്ളവരുമായിരിക്കണം.  ബി.എഫ്.എസ്.സി. ബിരുദം അല്ലെങ്കില്‍ എം.എസ്.സി. സുവോളജിയോടൊപ്പം ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്സ്. തെരഞ്ഞെടുക്കുന്നവര്‍ പകല്‍ / രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ളവരായിരിക്കണം.

താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും , ജനന തീയതി, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം   സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം  ജൂണ്‍  11 തീയതി രാവിലെ 11 മണിയ്ക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസ്,വെസ്‌ററ്ഹില്‍്, കോഴിക്കോട്  നടക്കുന്ന വാക്ക് - ഇന്‍ - ഇന്റര്‍വ്യൂ  വില്‍ ഹാജരാകേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 - 2383780 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

date