Skip to main content

ഓഖി ചുഴലിക്കാറ്റ്: കടലില്‍ തിരച്ചിലിനായി 25 ബോട്ടുകള്‍

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിന് തെരച്ചില്‍ നടത്താന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി 25 ബോട്ടുകള്‍ കടലില്‍ നിയോഗിച്ചു. ബേപ്പൂരില്‍ നിന്നും ഇന്നലെ ആരംഭിച്ച തെരച്ചില്‍ ഇനി നാലു ദിവസം കൂടി നീളും. മത്സ്യത്തൊഴിലാളികള്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ്, ഫിഷറീസ് വകുപ്പ് തുടങ്ങിയവരാണ് ബോട്ടുകളില്‍ തെരച്ചില്‍ നടത്തുന്നത്. 
ബോട്ടുകളില്‍ തിരച്ചിലിനായി ആവശ്യമുള്ള സൗകര്യങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമായ ഇന്ധനം, പോളിത്തീന്‍ കവറുകള്‍, റോപ്, മാസ്‌ക് എന്നിവയെല്ലാം 25 ബോട്ടുകളിലും ഉണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിക്കുന്ന നടപടികള്‍ നടക്കുന്നുണ്ട്.
 

date