Skip to main content

നവോത്ഥാന ദൃശ്യസന്ധ്യ ഇന്ന്;  കേരള നവോത്ഥാന ചരിത്രമറിയാം പുതുരൂപത്തിൽ

ആലപ്പുഴ: കേരള നവോത്ഥാനത്തിന്റെ ചരിത്രം കാട്ടിത്തരുന്ന മൾട്ടിമീഡിയ ദൃശ്യാവതരണം നവോത്ഥാന ദൃശ്യസന്ധ്യ ഇന്ന് (ഡിസംബർ 18) വൈകിട്ട് 4.30ന് ആലപ്പുഴ ടൗൺഹാളിൽ നടക്കും. വിവേകാനന്ദ സ്പർശം ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ഭാരത് ഭവന്റെ നേതൃത്വത്തിൽ 70 കലാകാരന്മാർ അണിനിരക്കുന്ന പരിപാടി ആലാപനം, നാടകം, ചലച്ചിത്രം, നൃത്ത-ചിത്രകലാ പരിപാടികളുടെ സമന്വയമാണ്. സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ച കാലം മുതലുള്ള നവോത്ഥാന ചരിത്രം കാണികൾക്ക് വേഗത്തിൽ മനസിലാക്കും വിധമാണ് നവോത്ഥാന സന്ധ്യ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിവിധ കലാ-ദൃശ്യ രൂപങ്ങളെ സമന്വയിപ്പിക്കുന്ന പരിപാടിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നാടക-ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂരാണ്.

(പി.എൻ.എ.3059 /17)

date