ഓരോ ദിനവും പുകയില വിരുദ്ധമാക്കാം: ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു
എല്ലാ ദിവസവും പുകയില വിരുദ്ധ ദിനമാക്കി മാറ്റാന്‍ ആഹ്വാനം ചെയ്ത് ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിച്ച് ശ്വാസകോശ ആരോഗ്യം സംരക്ഷിക്കാനുള്ള നടപടികള്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുകയാണ് ആരോഗ്യവകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ ലക്ഷ്യം. പുകയിലയും ശ്വാസകോശ ആരോഗ്യവുമെന്നാണ് ഈ വര്‍ഷത്തെ ലോക പുകയില വിരുദ്ധ സന്ദേശം. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുതലമട പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ് നിര്‍വഹിച്ചു.
പുകവലിക്ക് പ്രായപരിധിയില്ല. ശരീരത്തില്‍ നിക്കോട്ടിന്റെ അംശം വര്‍ധിച്ചാല്‍ ഹൃദയത്തിലേക്കും കാലുകളിലേക്കും മറ്റുമുള്ള രക്തധമനികളെ ബാധിക്കുമെന്നും ഇത് വൈകല്യത്തിന് കാരണമാകുമെന്നും പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.പി. റീത്ത പറഞ്ഞു.
ഇന്ത്യയില്‍ ഒരു വര്‍ഷം എട്ട് ലക്ഷം പേര്‍ പുകവലി മൂലം മരിക്കുന്നു. ഇതില്‍ എണ്ണായിരം പേര്‍ മരിക്കുന്നത് മറ്റുള്ളവര്‍ വലിക്കുന്നതിന്റെ പുക ശ്വസിക്കുന്നതു കൊണ്ടാ ണെന്ന് ബോധവത്ക്കരണ ക്ലാസ്സിന് നേതൃത്വം നല്‍കിയ ജില്ലാ ആശുപത്രിയിലെ പള്‍മനോളജിസ്റ്റ് ഡോ. രേഖ പറഞ്ഞു.
പുകവലി പകര്‍ന്ന് തരുന്നത് ക്യാന്‍സര്‍ പോലുളള മാരക രോഗങ്ങള്‍
മൂക്കുപൊടി, മുറുക്കല്‍ തുടങ്ങിയവയിലും മാരക കെമിക്കലായ നിക്കോട്ടിന്‍ അടങ്ങിയിട്ടുണ്ട്. വിശപ്പില്ലായ്മ, എല്ലുകള്‍ക്ക് ബലക്ഷയം, പെട്ടെന്നുള്ള ആര്‍ത്തവ വിരാമം, വന്ധ്യത എന്നിവയ്ക്കും ശ്വാസകോശ ക്യാന്‍സര്‍, ആമാശയം, മൂത്രാശയം, തൊണ്ട, നാവ്, ഗര്‍ഭാശയം എന്നീ അവയവങ്ങളിലെ കാന്‍സറിനും നിക്കോട്ടിന്‍ കാരണമാകുന്നു. ക്ഷയം, ന്യൂമോണിയ രോഗങ്ങളെയും പുകവലി ഏറെ ബാധിക്കുമെന്ന് പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായുളള ബോധവത്കരണ ക്ലാസില്‍ പ്രതിപാദിച്ചു. കൂടാതെ പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധനം നിലവിലുളളതായും 200 രൂപയാണ് പിഴശിക്ഷയെന്നും പരിപാടി ഓര്‍മിപ്പിച്ചു. സ്‌കൂളിന്റെ നൂറുവാര ചുറ്റളവില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ പാടുളളതല്ല.
പരിപാടിയില്‍ മുതലമട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബേബി സുധ അധ്യക്ഷയായി. മുതലമട പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. രമ്യ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.സന്തോഷ് കുമാര്‍, മുതലമട പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാധാകൃഷ്ണന്‍, മറ്റ് സ്ഥിരം സമിതി അംഗങ്ങള്‍, അംഗങ്ങള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി അധ്യാപകര്‍ പങ്കെടുത്തു.
ഫോട്ടോ (3)-ലോക പുകയില വിരുദ്ധ ദിനാചരണം ജില്ലാതല ഉദ്ഘാടനം മുതലമട പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ് നിര്‍വഹിക്കുന്നു.
- Log in to post comments