Skip to main content

സ്‌പോര്‍ട്‌സ് മേള സംഘടിപ്പിക്കുന്നു 

 

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നവോദയ, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയ സ്‌കൂളുകളുടെയും ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാന ഇന്റര്‍ സ്‌കൂള്‍ കായിക മേള സംഘടിപ്പിക്കുന്നു. സംഘാടക സമിതി രൂപീകരിക്കുന്നതിനുളള പ്രാഥമിക ജില്ലാ യോഗം എഡിഎം കെ. രാജന്റെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. സിബിഎസ്ഇ സ്‌കൂളുകളുടെ ജനറല്‍ സെക്രട്ടറി ഇന്ദിര രാജന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ല പ്രസിഡന്റ് ജെ.ജി പാലയ്ക്കലോടി, സിബിഎസ്ഇ, ഐസിഎസ്ഇ, നവോദയ സ്‌കൂള്‍ പ്രതിനിധികള്‍, അത്‌ലറ്റിക് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ ചെയര്‍മാനായും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്‍വീനറായുമാണ് സംഘാടക സമിതി രൂപീകരിക്കുന്നത്. 

                                                    (കെ.ഐ.ഒ.പി.ആര്‍-2147/17)

date