Skip to main content

ഓട്ടിസം സെന്ററിൽ  അധ്യാപക   നിയമനം

 

ആലപ്പുഴ: സർവ്വശിക്ഷാ അഭിയാൻ നടപ്പാക്കുന്ന സംയോജിത വിദ്യാഭ്യാസ പദ്ധതിയിലെ ഓട്ടിസം സെന്ററുകളിൽ  റിസോഴ്‌സ് അധ്യാപകരെ  കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.പ്ലസ്ടൂ, ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത റഗുലർ സ്‌പെഷ്യൽ എഡ്യൂക്കേഷൻ ( ആർ.സി.ഐ അംഗീകൃത ഓട്ടിസം, സ്‌പെക്ട്രം ഡിസോർഡർ എ.എസ്.ഡി/ബിരുദം/ഡിപ്ലോമ) ടി.ടി.സി/ബി.എഡ് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. സ്‌പെഷ്യൽ എഡ്യൂക്കേഷൻ ബിരുദം ഡിപ്ലോമ ഇല്ലാത്ത അപേക്ഷകരെ പരിഗണിക്കുന്നതല്ല. താൽപര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ  യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം ഡിസംബർ 20 ഉച്ചയ്ക്ക്  രണ്ടിന് എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.ജെ.കൃഷ്ണൻ, എ.എൻ.പുരം ശിവകുമാർ എന്നിവർ സംസാരിക്കും

date