Skip to main content

ഡ്രൈവർ നിയമനം

ആലപ്പുഴ: പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ബസിന്റെ ഡ്രൈവർ ഗ്രേഡ്- ഒന്ന് തസ്തികയിലേക്ക് ദിവസക്കൂലിയിനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വാക്ക്-ഇൻ-ഇന്റർവ്യൂവിലുടെയാണ് നിയമനം. താത്പര്യമുള്ളവർ ജൂൺ  ആറിന്് ഉച്ചയ്ക്ക് രണ്ടിന് ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ  എത്തണം. നിയമനം താൽകാലികവും പി.എസ്.സി വഴിയോ, എംപ്ലോയ്‌മെന്റ് വഴിയോ നിയമനം നടത്തുന്നത് വരയോ മാത്രമായിരിക്കും.  പങ്കെടുക്കുന്നവർക്ക് നിർബന്ധമായും ഹെവി ഡ്രൈവിങ് ലൈസൻസ്, ലൈറ്റ് മോട്ടോർ ബാഡ്ജ്, ആർ.ടി ഓഫീസിൽ നിന്നുള്ള ട്രാക്കിങ് റെക്കോർഡ്‌സ്, 10 വർഷം പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ രേഖകൾ സഹിതം നിശ്ചിത സമയത്ത് എത്തണം. വിശദവിവരത്തിന് ഫോൺ: 0477 2268442.

ഐ.എച്ച്.ആർ.ഡി. കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം
ആലപ്പുഴ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ കേരള യുണിവേഴ്‌സിറ്റിയുമായി  അഫിലിയേറ്റ് ചെയ്തിട്ടുള്ള  അടൂർ (04734 224076), ധനുവച്ചപുരം (0471 2234376), മാവേലിക്കര (0479 2304494,കുണ്ടറ(0474-2580866) എന്നീ അപ്ലൈഡ് സയൻസ് കോളജുകളിൽ 2019-20 അധ്യയന വർഷത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആർ.ഡിയുടെ വെബ്‌സൈറ്റിൽ www.ihrd.ac.in ലഭ്യമാണ്.അപേക്ഷ പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളജിലെ  പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 200 രൂപ) ബന്ധപ്പെട്ട കോളജുകളിൽ അപേക്ഷിക്കാം. തുക കോളജുകളിൽ നേരിട്ടും അടയ്ക്കാം. കൂടുതൽ വിവരങ്ങൾ അതത് കോളജുകളിൽ നിന്ന് ലഭിക്കും.
 

date