Skip to main content

തുടർ വിദ്യാഭ്യാസ കലോത്‌സവത്തിന് ഇന്ന് തുടക്കം

 

ആലപ്പുഴ: ജില്ലാ സാക്ഷരത മിഷൻ സംഘടിപ്പിക്കുന്ന ജില്ലാ തുടർ വിദ്യാഭ്യസ കലോത്സവം ഇന്നും (ഡിസംബർ 19)നാളെയും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്  അങ്കണത്തിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ രചനാ മത്സരങ്ങൾ നടക്കും. നാളെ രാവിലെ 9.30ന് നടക്കുന്ന സമ്മേളനം  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ ഉദ്ഘാടനം ചെയ്യും. ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.കെ.റ്റി.മാത്യു അധ്യക്ഷത വഹിക്കും. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ.അശോകൻ, കെ.സുമ, സന്ധ്യാ ബെന്ന്, ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ ടി.എം.ഷെറീഫ്, ബി.രത്‌നമ്മ, എസ്.പി.ശ്യാമളകുമാരി, സൂസൻ സെബാസ്റ്റ്യൻ, പ്രേമ രാജപ്പൻ, അനിത സോമൻ, ഗീത വിശ്വംഭരൻ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ  സംസാരിക്കും. സംഘാടക സമിതി കൺവീനർ സി.റ്റി വനോദ് സ്വാഗതവും സാക്ഷരത ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.വി.രതീഷ് നന്ദിയും പറയും.10.30 മുതൽ നടക്കുന്ന കലാമത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വൈകിട്ട് 4.30ന്  വിതരണം  ചെയ്യും.

(പി.എൻ.എ.3065/17)

date