Post Category
കാർഷിക വ്യാവസായിക പ്രദർശനം 22മുതൽ 28 വരെ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം നിർവഹിക്കും
ആലപ്പുഴ: ജില്ലാ അഗ്രി ഹോർട്ടിക്കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന കാർഷിക വ്യാവസായിക പ്രദർശനം ഡിസംബർ 22 മുതൽ 28 വരെ എസ്.ഡി.വി. സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 22ന് വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനത്തിൽ പൊതുമരാമത്ത്-രജിസ്ട്രേഷൻ വകുപ്പു മന്ത്രി ജി. സുധാകരൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ തോമസ് ജോസഫ് അധ്യക്ഷത വഹിക്കും. പവലിയൻ ഉദ്ഘാടനം കെ.സി.വേണുഗോപാൽ എം.പി. നിർവഹിക്കും. എ.എം.ആരീഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ജില്ലാ കളക്ടർ ടി.വി.അനുപമ, സബ് കളക്ടർ വി.ആർ.കൃഷ്ണതേജ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. കൗൺസിലർ ഡി.ലക്ഷമണൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജു താന്നിക്കൽ, കൗൺസിലർ ഐ.ലത, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ജെ.പ്രേംകുമാർ. നബാർഡ് ഡി.ഡി.എം. വി.ആർ രഘുനാഥ പിള്ള,
date
- Log in to post comments