Post Category
മികച്ച ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും, അധ്യാപകനുമുളള സംസ്ഥാനതല അവാര്‍ഡ:് അപേക്ഷ ക്ഷണിച്ചു
ഈ വര്‍ഷത്തെ മികച്ച ആയുര്‍വേദ ഡോക്ടര്‍മാരെയും അധ്യാപകരെയും തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവാര്‍ഡ് നിര്‍ണയിക്കുന്നതിനുളള രൂപരേഖയും മാനദണ്ഡവും അപേക്ഷാ ഫോറത്തിന്റെ മാതൃകയും www.ism.kerala.gov.in എന്ന വെബ്‌സൈറ്റിലും എല്ലാ ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസുകളിലും ലഭ്യമാണ്.
അപേക്ഷകള്‍/നോമിനേഷനുകള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ എന്നിവര്‍ മുഖേനയോ നേരിട്ടോ നവംബര്‍ 30 വൈകിട്ട് അഞ്ചിനു മുമ്പ് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ക്ക് ലഭിക്കണം.
വൈകി കിട്ടുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.
പി.എന്‍.എക്‌സ്.4685/17
date
- Log in to post comments