Skip to main content

എം.ആര്‍.എസ്:  സ്‌ക്രീനിംഗ് ടെസ്റ്റും   ഇന്റര്‍വ്യൂവും 14, 15 തീയതികളില്‍

ഇടുക്കി ഐ.റ്റി.ഡി.പിയുടെയും അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെയും നിയന്ത്രണത്തില്‍ ഇടുക്കിയിലും മൂന്നാറിലും പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2019-20 അധ്യയനവര്‍ഷം ഒഴിവുള്ളതും ഭാവിയില്‍ ഒഴിവ് പ്രതീക്ഷിക്കുന്നതുമായ അധ്യാപക തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക്  എച്ച്.എസ്.എ ഇംഗ്ലീഷ്, എച്ച്.എസ്.എ ഹിന്ദി, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ്, എച്ച്.എസ്.എ നാച്ചുറല്‍ സയന്‍സ്, എച്ച്.എസ്.എ മലയാളം, എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ്, എച്ച്.എസ്.എ കണക്ക്, എം.സി.ആര്‍.റ്റി എന്നീ വിഷയങ്ങളില്‍ ജൂണ്‍ 14ന് സ്‌ക്രീനിംഗ് ടെസ്റ്റും 15ന് ഇന്റര്‍വ്യൂവും ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടത്തും. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസുമായോ അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ 04862- 222399, 04864- 224399. 
 

date