Skip to main content

ഗുരുത്രയ പ്രണാമം ഏകദിന സെമിനാര്‍ എട്ടിന്

 

ശ്രീനാരായണ ഗുരു, നടരാജഗുരു, ഗുരു നിത്യചൈതന്യ യതി എന്നീ ഗുരുത്രയങ്ങള്‍ക്ക് പ്രണാമം അര്‍പ്പിക്കുന്നതിനും ഇവരുമായി ബന്ധപ്പെട്ട പുസ്തകമൂലകള്‍ ഉദ്ഘാടനം ചെയ്യുന്നതിനും ജില്ലാ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഗുരുത്രയ പ്രണാമം ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ എട്ടിന് രാവിലെ 10ന് ജില്ലാ പബ്ലിക് ലൈബ്രറിയില്‍ ഗുരുത്രയ മൂലകളുടെ ഉദ്ഘാടനം മുന്‍ എം.പി എം.ബി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, ഷൗക്കത്ത് എന്നിവര്‍ നിര്‍വഹിക്കും. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനം, സെമിനാറുകള്‍, വൈകീട്ട് ആറിന് മെഹ്ഫില്‍ സായാഹ്നവും അരങ്ങേറും.

date