Skip to main content

വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി : സൗജന്യമായി കല പഠിക്കാം

 

നാടിന്റെ കലാപൈതൃകം നിലനിര്‍ത്തുന്നതിനും, പരിപോഷിപ്പിക്കുന്നതിനുമായി എല്ലാ വിഭാഗം ജനങ്ങളിലും കലാഭിരുചി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സാംസ്‌ക്കാരിക വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി. കേരളീയ കലാരൂപങ്ങളായ ക്ലാസിക്കല്‍ കല, അഭിനയ കല, ചിത്രകല, ശില്പകല, ഫോക്‌ലോര്‍ കലാരൂപങ്ങള്‍ തുടങ്ങിയ കലകളിലാണ് പരിശീലനം നല്‍കുന്നത്. രണ്ട് വര്‍ഷമാണ് പഠനകാലാവധി.  തികച്ചും സൗജന്യമായാണ് കലകള്‍ പഠിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളാണെങ്കില്‍ അഞ്ച് മുതല്‍ ഒമ്പതാം ക്ലാസ് വരെയും, 11-ാം ക്ലാസിലുള്ളവര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്.  മറ്റുള്ളവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള സ്‌കൂളുകള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍, ലൈബ്രറി ഹാള്‍ എന്നിവിടങ്ങളിലാണ് പരിശീലനം. അക്കാഡമിക് ആയി കലാവിഷയങ്ങള്‍ പഠിച്ചവരില്‍ നിന്നാണ് അദ്ധ്യാപകരായ ഫെലോഷിപ്പ് കലാകാരന്മാരെ തെരഞ്ഞെടുത്തിരിക്കുന്നത്. ജില്ലയിലെ എല്ലാ ബ്ലോക്കുകളുടെ കീഴിലും, മുനിസിപ്പാലിറ്റികളുടെ കീഴിലും വജ്രജൂബിലി ഫെലോഷിപ്പ് ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്.  പരിശീലനത്തിന് താത്പര്യമുള്ളവര്‍  ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനവുമായി ബന്ധപ്പെടണം.                            (പിഎന്‍പി 1300/19)

date