Skip to main content

പന്തളം ബ്രാന്‍ഡ്  അരി വിപണിയിലിറക്കുക ലക്ഷ്യം -ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

 

പന്തളം ബ്രാന്‍ഡ് അരി വിപണിയില്‍ ഇറക്കുന്നതിനാണ് കരിങ്ങാലി, മാവര പുഞ്ചകളിലെ കൃഷിപുനരുജ്ജീവനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. പന്തളം ചിറ്റിലപ്പാടത്തെ നാഥനടി കളത്തിന് സമീപം കരിങ്ങാലി നെല്‍കൃഷി പുനരുജ്ജീവന പദ്ധതി ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു എംഎല്‍എ.  കര്‍ഷകരുടെ കൂട്ടായ്മയില്‍ ഉത്പാദിപ്പിക്കുന്ന നെല്ല് ശേഖരിച്ച് ബ്രാന്‍ഡ് ചെയ്ത് കുടുംബശ്രീ വഴിയോ പാടശേഖര സമിതി വഴിയോ പ്രദേശവാസികള്‍ക്ക് ലഭ്യമാക്കും. ഏറെക്കാലം തരിശായി കിടന്ന കരിങ്ങാലി പാടത്തെ കൃഷിയോഗ്യമാക്കുന്നതിന് ഏറെ ശ്രമങ്ങള്‍ വേണ്ടിവന്നു. ഇക്കാര്യത്തില്‍ കര്‍ഷകരും വിവിധ പാടശേഖര സമിതി ഭാരവാഹികളും കാര്യക്ഷമമായ പ്രവ ര്‍ത്തനങ്ങളാണ് നടത്തിയത്. കരിങ്ങാലി നെല്‍കൃഷി പുനരുജ്ജീവന പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും അടൂരിലും പന്തളത്തും പലതവണ ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഈ യോഗങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് നെല്‍കൃഷി പുനരുജ്ജീവനത്തിനുള്ള സമഗ്രമായ പദ്ധതി കൃഷി വകുപ്പ് തയ്യാറാക്കിയത്. കര്‍ഷകരോടൊപ്പം ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും ഇടപെടലുകള്‍ പദ്ധതി നടത്തിപ്പ് വേഗത്തിലാക്കി. 262 ഹെക്ടറിലാണ് ഉടന്‍ കൃഷി ഇറക്കാന്‍ ഉദ്ദേശിക്കുന്ന       തെന്നും ഇതിനുള്ള തുക സര്‍ക്കാര്‍ അനുവദിച്ചുകഴിഞ്ഞതായും എംഎല്‍എ അറിയിച്ചു.

       (പിഎന്‍പി 3427/17)

date