Skip to main content

അക്കൗണ്ട് പരിശീലന ക്ലാസ്സ് 10 ലേക്ക് മാറ്റി

 

 2019 ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ജൂണ്‍ ഏഴിന് നിശ്ചയിച്ച അക്കൗണ്ട് പരിശീലന ക്ലാസ്സ് ജൂണ്‍ 10 ലേക്ക് മാറ്റിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ജൂണ്‍ 18 ന് അന്തിമ റീകണ്‍സിലിയേഷനും, 22 ന് മുമ്പായി കണക്ക് സമര്‍പ്പണവുമായി ക്രമീകരിച്ചിരിക്കുന്നു. ഇനം, മണ്ഡലം, സ്ഥലം, തീയതി/സമയം എന്നീ ക്രമത്തില്‍ - അക്കൗണ്ട് പരിശീലന ക്ലാസ്സ് - വടകര,കോഴിക്കോട് - കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ ജൂണ്‍ 10 ന് രാവിലെ 10 മണി. അന്തിമ റീകണ്‍സിലിയേഷന്‍ - കോഴിക്കോട് എച്ച്പിസി - കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ 18 ന് രാവിലെ 10 മണി, അന്തിമ റീകണ്‍സിലിയേഷന്‍ - വടകര എച്ച്പിസി - കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ 18 ന് ഉച്ചയ്ക്ക് രണ്ട് മണി.  

സ്ഥാനാര്‍ത്ഥികളുടെ അന്തിമകണക്കുകളും സ്റ്റേറ്റ്‌മെന്റുകളും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ 20, 21 തീയതികളിലാണ്  സ്വീകരിക്കുന്നത് - തീയതി, സമയം, ലോകസഭാമണ്ഡലം, സ്ഥാനാര്‍ത്ഥികള്‍ എന്നീ ക്രമത്തില്‍ - 20 ന് രാവിലെ 10 മണിക്ക് കോഴിക്കോട് - എല്‍ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി,  രാവിലെ 11.30 ന് വടകര - എല്‍ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി, രണ്ട് മണിക്ക് - കോഴിക്കോട്,വടകര - ബി.എസ്.പി, സി.പി.ഐ(എം.എല്‍), എസ്.യു.സി.ഐ, എന്‍.എല്‍.പി, എസ്.ഡി.പി.ഐ, 21 ന് രാവിലെ 10 മണിക്ക് - കോഴിക്കോട്,വടകര - സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍.

date