Skip to main content

കേരളോത്സവം കലാ മത്സരങ്ങള്‍ 21 മുതല്‍ പാലക്കാട്ട്;  ജില്ലയില്‍ നിന്ന് 300 പേര്‍     

സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങളുടെ ഉദ്ഘാടനം ഡിസംബര്‍ 21ന് വൈകീട്ട് പാലക്കാട്ട് കായിക യുവജനകാര്യ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിക്കും. കലാമത്സരങ്ങളുടെ രജിസ്‌ട്രേഷന്‍  21 ന് വൈകുന്നേരം 4 മണി മുതല്‍  പാലക്കാട് വിക്‌ടോറിയ കോളേജിന്റെ ഗ്രൗണ്ടില്‍ നടക്കും. 22ന് രാവിലെ 9 മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. ചെണ്ടമേളം, നാടോടിപ്പാട്ട് (ഗ്രൂപ്പ്), നാടോടിനൃത്തം (ഗ്രൂപ്പ്), ക്വിസ്സ് മത്സരം, ഓട്ടംതുള്ളല്‍, നാടകം (ഹിന്ദി/ഇംഗ്ലീഷ്), നാടോടിനൃത്തം (സിംഗിള്‍), നാടോടിപ്പാട്ട് (സിംഗിള്‍), ചെണ്ട, വായിപ്പാട്ട് (ഹിന്ദുസ്ഥാനി), കര്‍ണ്ണാടക സംഗീതം, ലളിതഗാനം (വനിത), ലളിതഗാനം (പുരുഷന്‍), സംഘഗാനം ദേശഭക്തിഗാനം, ചിത്രരചന, കാര്‍ട്ടൂണ്‍, മെഹന്തി ഇടല്‍ എന്നീ മത്സരങ്ങളാണ് 6 വേദികളിലായി നടക്കുന്നത്. 
    23ന് വള്ളംകളിപ്പാട്ട് (കുട്ടനാടന്‍, ആറന്‍മുള), ഒപ്പന, ദഫ്മുട്ട്, വട്ടപ്പാട്ട്, കോല്‍ക്കളി, കഥാപ്രസംഗം, നാടകം (മലയാളം), മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, കേരള നടനം, കവിതാലാപനം, പ്രസംഗം (മലയാളം), പ്രസംഗം (ഇംഗ്ലീഷ്/ഹിന്ദി), മദ്ദളം, വയലിന്‍(പൗരസ്ഥ്യം, പാശ്ചാത്യം), വീണ, ഗിത്താര്‍, സിത്താര്‍, ഉപന്യാസരചന, കഥാരചന, കവിതാരചന എന്നീ മത്സരങ്ങള്‍ നടക്കും. 24ന് രാവിലെ 9 മണി മുതല്‍ തിരുവാതിര, സംഘനൃത്തം, മാര്‍ഗംകളി, മണിപ്പൂരി, കഥക്, ഒഡീസി, മോണോആക്ട്, മിമിക്രി, മൈം, മാപ്പിളപ്പാട്ട്, കഥകളി, തബല, ഫ്‌ളൂട്ട്, മൃദംഗം, ഹാര്‍മോണിയം, കളിമണ്‍ശില്പ നിര്‍മ്മാണം, പുഷ്പാലങ്കാരം എന്നിവയും തുടര്‍ന്ന് സമാപനച്ചടങ്ങും കലാ പരിപാടിയും അറങ്ങേറും. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 300 ഓളം കലാസാഹിത്യ പ്രതിഭകള്‍ ഉള്‍പ്പെടെ 3000 ത്തോളം പേര്‍ സംസ്ഥാന കേരളോത്സവത്തില്‍ പങ്കെടുക്കും.
    മത്സരാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഉള്‍പ്പെടുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള രജിസ്‌ട്രേഷന്‍ ഡിസംബര്‍ 21 ന് വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെയും 22, 23 തീയ്യതികളില്‍ രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെയും 24 ാം തീയ്യതി  രാവിലെ 6 മണി മുതല്‍ അവസാന മത്സരം ആരംഭിക്കുന്നത് വരെയും ഉണ്ടായിരിക്കുന്നതാണ്. രാത്രി 10 മണിക്ക് ശേഷം  ഹാജരാകുന്നവര്‍ക്ക് രജിസ്‌ട്രേഷനും താമസ സൗകര്യവും ലഭിക്കുന്നതല്ല. 
പി എന്‍ സി/4794/2017

date