എസ്.ആര്.സി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
കൊച്ചി: കേരള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കമ്മ്യൂണിറ്റി കോളേജില്‍ വിവിധ ഡിപ്ലോമ-- സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടികെയര്‍, ലേണിങ, ഡിസെബിലിറ്റി, സെര്‍ച്ച് എന്ജിന് ഒപ്റ്റിമൈസേഷന്‍, കൗണ്‍സിലിങ് സൈക്കോളജി, ലൈഫ് സ്കില്‍ എഡ്യുക്കേഷന്‍, അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍, ക്ലാസിക്കല്‍ ആന്‍ഡ് കമേഴ്സ്യല്‍ ആര്‍ട്സ്, ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡി.റ്റി.പി, വേഡ് പ്രോസസ്സിങ് തുടങ്ങിയ മേഖലകളിലാണ് കോഴ്സുകള്‍. ഡിപ്ലോമ കോഴ്സിന് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവുമാണ് കാലയളവ്. കോഴ്സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് എസ്.ആര്.സി. ഓഫീസില്‍ നിന്ന് 200 രൂപയ്ക്കു ലഭിക്കും. തപാല്‍ മുഖേന ആവശ്യപ്പെടുന്നവര്‍ 250 രൂപയുടെ ഡി.ഡി, എസ്.ആര്.സി. ഡയറക്ടറുടെ പേരില്‍ എടുത്ത് സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന് പി.ഒ., തിരുവനന്തപുരം 695033 വിലാസത്തില്‍ ജനുവരി 10 നകം അയയ്ക്കണം. 18 വയസിനുമേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് www.src.kerala.gov.in , www.srccc.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 0471-2325101, 2326101. ഇമെയില്‍: keralasrc@gmail.com
- Log in to post comments