Skip to main content

ഉജ്ജ്വല ബാല്യം പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

 

കൊച്ചി: കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന അഞ്ച് വയസിനും 18 വയസിനും ഇടയില്‍ പ്രായമുളള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കുട്ടികള്‍ക്ക് 'ഉജ്ജ്വല ബാല്യം പുരസ്‌കാരം' നല്‍കുന്നു. ഒരു ജില്ലയില്‍ ഒരു കുട്ടി എന്ന രീതിയില്‍  മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് പുരസ്‌കാരം.  

അപേക്ഷകര്‍ അഞ്ച് വയസിനും 18 വയസിനും ഇടയില്‍ പ്രായമുളളവരായിരിക്കണം. കല, കായികം, സാഹിത്യം , ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുളളവരായിരിക്കണം. (ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുളള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുളള പുസ്തമുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ്, കലാ പ്രകടനങ്ങള്‍ ഉള്‍ക്കൊളളുന്ന സി.ഡി, പത്രക്കുറിപ്പുകള്‍, എന്നിവ അപേക്ഷയോടൊപ്പം ഉള്‍ക്കൊളളിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ ''നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്‌സെപ്ഷണല്‍ അച്ചീവ്‌മെന്റ്'' കരസ്ഥമാക്കിയ കുട്ടികളെ സംസ്ഥാനതല അവാര്‍ഡിന് പരിഗണിക്കുന്നതല്ല. ഒരു ജില്ലയിലെ ഒരു കുട്ടിക്കാണ് അവാര്‍ഡ് നല്‍കുന്നത്. 25,000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം.

അപേക്ഷാ ഫോറം www.sjd.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഡിസംബര്‍ 30-ന് വൈകിട്ട് അഞ്ചിനകം എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ലഭ്യമാക്കണം. അപേക്ഷകള്‍ അയക്കേണ്ട വിലാസം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ബൈലൈന്‍ നമ്പര്‍-ഒന്ന്, എസ്.പി ക്യാമ്പ് ഓഫീസിന് സമീപം, ശിവ ടെമ്പിള്‍ റോഡ്, തോട്ടക്കാട്ടുകര 683108, ഫോണ്‍ 0484-2609177.

 

date