Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: കൊച്ചി (അര്‍ബന്‍) രണ്ട് ഐ.സി.ഡി.എസ് പ്രോജക്ടിനു കീഴിലെ 76-ാം അങ്കണവാടിയോട് ചേര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കായി പ്രവര്‍ത്തിച്ചുവരുന്ന ക്രഷിലേക്ക് കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഡിഡിപിഒ നിര്‍ദ്ദേശിക്കുന്നതു പ്രകാരം കുട്ടികളെ രാവിലെ ഏഴിന് ക്രഷില്‍ എത്തിക്കുന്നതിനും വൈകിട്ട് ആറിന് തിരികെ വീട്ടിലെത്തിക്കുന്നതിനുമായി ഒരു വര്‍ഷത്തേക്ക് അനുയോജയമായ അടച്ചുറപ്പുളള ഏഴ് വര്‍ഷത്തിലദികം പഴക്കമില്ലാത്തതും മോട്ടോര്‍ വാഹന വകുപ്പിന്റെ സുരക്ഷാ സ്റ്റിക്കര്‍ ഉളളതുമായ വാഹനം ലഭ്യമാക്കുന്നതിന് അഞ്ച് വര്‍ഷത്തിലധികം പ്രവൃത്തി പരിചയമുളള വ്യക്തികളില നിന്നും സ്ഥാപനങ്ങളില്‍ നിന്നും നിശ്ചിത മാതൃകയിലുളള മുദ്രവച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 13 ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2663169.

ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: വനിതാ ശിശുവികസന വകുപ്പിനു കീഴിലുളള  ആലങ്ങാട് ഐ.സി.ഡി.എസ് പ്രൊജക്റ്റ്  ഓഫീസിലെ ഉപയോഗിത്തിനായി 2019-20 സാമ്പത്തിക വര്‍ഷം (കാര്‍/ജീപ്പ്) വാടകയ്ക്ക് എടുക്കുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂണ്‍ 17-ന് ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2603244.

ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: മുളന്തുരുത്തി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസ് ആവശ്യത്തിനായി 2019-20 വര്‍ഷം ഒരു വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും വ്യവസ്ഥകള്‍ക്ക് വിധേയമായി മത്സരസ്വഭാവമുളള മുദ്രവെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂണ്‍ 22-ന് ഉച്ചയ്ക്ക് ശേഷം മൂന്നു വരെ സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

date