Skip to main content

രേഖകള്‍ ശാസ്ത്രീയമായി സംരക്ഷിക്കല്‍:  പരിശീലന പരിപാടി തുടങ്ങി

 

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് സംഘടിപ്പിച്ച റിക്കാര്‍ഡ് മാനേജ്‌മെന്റ് പരിശീലന പരിപാടി ആര്‍ക്കൈവ്‌സ് -- ആര്‍ക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എറണാകുളം ഗസ്റ്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്തു. ഹൈബിഈഡന്‍ എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന 75 ജീവനക്കാര്‍ പങ്കെടുത്തു. രേഖകള്‍ പരിപാലിക്കുന്നതിനും ശാസ്ത്രീയമായി സംരക്ഷിക്കുന്നതിലും  ജീവനക്കാര്‍ അറിവ് നേടണം എന്ന് മന്ത്രി പറഞ്ഞു. പ്രൊഫസര്‍ എംകെ സാനു മുഖ്യപ്രഭാഷണം നടത്തി. ആര്‍ക്കൈവ്‌സിലുള്ള രേഖകള്‍ അമൂല്യമാണെന്നും ഇവയെ ശാശ്വതമായി സംരക്ഷിച്ച് പുതുതലമുറയ്ക്ക് കൈമാറേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഡോ സി കെ രാമചന്ദ്രന്‍ ആശംസകള്‍ നേര്‍ന്നു. ആര്‍ക്കൈവ്‌സ് ഡയറക്ടര്‍  പി ബിജു, സൂപ്രണ്ട് പി കെ സജീവ് തുടങ്ങിയവര്‍ സംസാരിച്ചു. പരിശീലനപരിപാടി 21ന് അവസാനിക്കും

date