Skip to main content

ടൂറിസം വകുപ്പിന്റെ ഉത്സവം ജനുവരി 5 മുതല്‍ 11 വരെ നടക്കും

കൊച്ചി: ടൂറിസം വകുപ്പിന്റെ ഉത്സവം എന്ന അനുഷ്ഠാന നാടോടി കലാരൂപങ്ങളുടെ അവതരണം ജനുവരി 5 മുതല്‍ 11 വരെ ജില്ലയിലെ ഫോര്‍ട്ട്‌കൊച്ചി വാസ്‌കോ ഡ ഗാമ സ്‌ക്വയര്‍, ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടക്കും. ഇതിനായി പ്രത്യേക സംഘാടക സമിതി രൂപീകരിക്കും. ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് സ്പാര്‍ക്ക് ഹാളില്‍ ചേര്‍ന്ന സംസ്ഥാന ടൂറിസം വകുപ്പിന്റെ ഗ്രീന്‍ കാര്‍പെറ്റ് സംരംഭത്തിന്റെ ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം.  

ടൂറിസം ജോയിന്റ് ഡയറക്ടര്‍ പി.ജി. ശിവന്‍, ഡിടിപിസി സെക്രട്ടറി എസ്. വിജയകുമാര്‍ എന്നിവര്‍ ഗ്രീന്‍ കാര്‍പെറ്റ് സംരംഭത്തെക്കുറിച്ച് വിശദീകരിച്ചു. ജില്ലയിലെ പത്ത് ടൂറിസം കേന്ദ്രങ്ങളിലാണ് ഗ്രീന്‍ കാര്‍പെറ്റ് സംരംഭത്തിന്റെ ഭാഗമായുള്ള അടിസ്ഥാന സൗകര്യ വികസനം, പൊതു ശുചിത്വം, ശൗചാലയങ്ങള്‍ തുടങ്ങിയ പത്തിന അടിസ്ഥാന ടൂറിസം സൗകര്യങ്ങളുടെയും വിവിധ സേവനങ്ങളുടെയും നിര്‍വഹണം നടത്തുന്നത്. വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സജീവ പങ്കാളിത്തം ജില്ല കളക്ടര്‍ അഭ്യര്‍ഥിച്ചു. 

ടൂറിസം, ട്രാവല്‍, ഹോട്ടല്‍ മേഖലകളിലെ പ്രതിനിധികളുടെ പങ്കാളിത്തം ഉത്സവം പരിപാടിക്കുണ്ടാകണമെന്നും യോഗം അഭ്യര്‍ഥിച്ചു. ടൂറിസം ജോയിന്റ് ഡയറക്ടര്‍ പി.ജി. ശിവന്‍, ഡിടിപിസി സെക്രട്ടറി എസ്. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date