Skip to main content

കുടുംബശ്രീ സൗജന്യ തൊഴില്‍ പരിശീലനം  ഇന്ന്

കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി കെ.സി.വൈ.എം. ഇടുക്കി രൂപതയുടെ ആഭിമുഖ്യത്തില്‍ 18 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രയമുള്ള തൊഴില്‍രഹിതര്‍ക്കു വേണ്ടി സൗജന്യ തൊഴില്‍ പരിശീലന സെമിനാര്‍ ഇന്ന് രാവിലെ 10.30 ന് വാഴത്തോപ്പ് സെന്റ്.ജോര്‍ജ് കത്തീഡ്രല്‍ ചര്‍ച്ച് പാരിഷ് ഹാളില്‍ വച്ച് നടക്കും. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ 10,+2 യോഗ്യത ഉള്ളവരായിരിക്കണം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കുടുംബശ്രീ മിഷനും സംയുക്തമായി നടപ്പാക്കുന്ന പരിപാടിയാണ് ദീന്‍ ദയാല്‍ ഉപാദ്യായ ഗ്രാമീണ്‍ കൗശല്യ യോജന. രാവിലെ 10.30 ന് പരിശീലന പരിപാടി ആരംഭിക്കും. സ്വകാര്യ ഏജന്‍സികളാണ് പരിശീലനം ലഭ്യമാക്കുന്നത്. പരിശീലനം ലഭിച്ച മേഖലകളില്‍ തന്നെ ജോലിയും ഉറപ്പാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9656518757, 8281888075.

date