Skip to main content

കാലവര്‍ഷക്കെടുതി: ജില്ലയില്‍ മൂന്ന് വീടുകള്‍ക്ക് നാശം

 

കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ മൂന്ന് വീടുകള്‍ക്ക്  നാശനഷ്ടമുണ്ടായി. നിരണം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ വാഴയില്‍ വീട്ടില്‍ കുഞ്ഞുമോന്റെ വീട് മരം വീണ് ഭാഗികമായി തകര്‍ന്നു. വീട്ടുവളപ്പില്‍ നിന്നിരുന്ന മഞ്ചാടി മരമാണ് കടപുഴകി വീടിന്റെ മേല്‍കൂരയ്ക്ക് മുകളില്‍ വീണത്. വീടിനുളളില്‍ ഉണ്ടായിരുന്ന കുഞ്ഞുമോന്റെ മകള്‍ സജിനിക്ക് പരിക്കേറ്റു. മല്ലപ്പളളി താലൂക്കില്‍ ആനിക്കാട് പുള്ളോലിക്കല്‍ വീട്ടിലെ പി കെ രാജുവിന്റെ വീട്ടിലേക്ക് പുരയിടത്തില്‍ നിന്ന് പ്ലാവിന്റെ ശിഖരം ഒടിഞ്ഞു വീണ് വീടിന് കേടുപാടുണ്ടായി. കോഴഞ്ചേരി താലൂക്കില്‍ കിടങ്ങന്നൂര്‍ വില്ലേജില്‍ നീര്‍വിളാകത്ത് വീട്ടില്‍ ബിജുവിന്റെ വീടിന് മുകളില്‍ മരം വീണ് വീടിന് നാശനഷ്ടമുണ്ടായി. കോന്നി ബ്ലോക്കിലെ മൈലപ്ര പഞ്ചായത്തില്‍ കൃഷിക്ക് നാശനഷ്ടം സംഭവിച്ചു. 1000 വാഴ, 250 മൂട് കപ്പ, 100 റബ്ബര്‍ മരങ്ങള്‍ എന്നിവ മഴയിലും കാറ്റിലും നശിച്ചു.          (പിഎന്‍പി 1355/19) 

date