Skip to main content

ആന്റിനർക്കോട്ടിക് അവാർഡ് : അപേക്ഷ ക്ഷണിച്ചു

ലോകമയക്കുമരുന്ന് വിരുദ്ധദിനത്തോടനുബന്ധിച്ച് ആന്റിനർക്കോട്ടിക് ആക്ഷൻ സെന്റർ ഓഫ് ഇന്ത്യ ആന്റിനർക്കോട്ടിക് അവാർഡിന് അപേക്ഷ ക്ഷണിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, പൊതുജനാരോഗ്യം, ജീവകാരുണ്യം, വിദ്യാഭ്യാസം, സാമൂഹിക സേവനം, സ്ത്രീശാക്തീകരണം, പൊതുസേവനം, സാംസ്‌കാരികം എന്നീ രംഗങ്ങളിൽ കുറഞ്ഞത് അഞ്ചു വർഷ പ്രവർത്തന പരിചയമുളള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എൻട്രി അയ്ക്കാം. അപേക്ഷ പ്രോഗ്രാം കോർഡിനേറ്റർ, എ എസ് ബിൽഡിങ്, കഞ്ചിയൂർകോണം, കാട്ടാക്കട പി ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂൺ 17 നകം നൽകണം. ഫോൺ : 9446103990, 9495681949.

date