Skip to main content

കുടുംബശ്രീയെ അറിയാൻ  ഉത്തർപ്രദേശ് സംഘം തൃശൂരിൽ

കുടുംബശ്രീയുടെ പ്രവർത്തനങ്ങളെ പറ്റി അറിയുന്നതിനും പഠിക്കുന്നതിനുമായി ഉത്തർപ്രദേശിലെ സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യ സംഘം തൃശ്ശൂരിൽ എത്തി. ഉത്തർപ്രദേശ് എസ്.ആർ.എൽ.എം ഡയറക്ടർ നാഗേന്ദ്ര പ്രസാദ് സിങ്ങ്,സ്‌കിൽ ആൻഡ് ജോബ് ജില്ല പ്രോഗ്രാം മാനേജർ അഞ്ജു മൗര്യ, മിഷൻ എക്‌സിക്ക്യൂട്ടീവ് വൃദിക ശ്രീവാസ്തവ, അഭിഷേക് വർമ്മ,അജയ് കുമാർ അവിനാശ് തുടങ്ങിയ സംഘമാണ് ചെറുകിട സംരംഭങ്ങളെ പറ്റി പഠിക്കാൻ എത്തിയത്. തൃശ്ശൂർ ജില്ലാ മിഷനു കീഴിൽ സജീവമായി പ്രവർത്തിക്കുന്ന കുടുംബശ്രീ ഗുണഭോക്താക്കളെ സന്ദർശിക്കും. കഫേശ്രീ, സ്വാന്തനം പരിചരണ കേന്ദ്രം, കുടുംബശ്രീ മാട്രിമോണിയൽ, ന്യൂട്രിമിക്‌സ് യൂണിറ്റ് മുതലായ സംരംഭങ്ങൾ സന്ദർശിക്കും. ഇതിനു പുറമെയായി നിവേദ്യം പൂജ കദളി യൂണിറ്റ്, ഡേ കെയർ സെന്റർ, രസ പിക്കിൾ യൂണിറ്റ്, അഗ്രോ ഹൈപ്പർ മാർക്കറ്റ്, കേരമൃതം യൂണിറ്റ് എന്നിവ സന്ദർശിക്കും. ആളൂർ ഗ്രാമ പഞ്ചായത്തിലെ സി.ഡി.എസുമായും പഞ്ചായത്ത് കമ്മറ്റിയുമായും ചർച്ചയ്ക്കും വേദിയൊരുക്കും. നാലു ദിവസത്തെ സന്ദർശനത്തിനു ശേഷം ബുധനാഴ്ച്ച (ജൂൺ 12) സംഘം മടങ്ങും. 

date