Post Category
പാരാമെഡിക്കല്‍ ഡിപ്ലോമ : മൂന്നാംഘട്ട അലോട്ട്‌മെന്റ് നാളെ (നവംബര്‍ മൂന്ന്)
പ്രൊഫഷണല്‍ ഡിപ്ലോമാ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മറ്റ് പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ മൂന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.in വെബ്‌സൈറ്റില്‍ നവംബര്‍ മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് പ്രസിദ്ധീകരിക്കും.
മൂന്നാം ഘട്ട അലോട്ട്‌മെന്റിനുള്ള ഓപ്ഷന്‍ പുന:ക്രമീകരണം നവംബര്‍ മൂന്ന് രാവിലെ 11 മണി വരെ നടത്താം. അലോട്ട്‌മെന്റുകള്‍ ലഭിച്ച അപേക്ഷകര്‍ മൂന്നാംഘട്ട മുന്‍ അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതിന് വെബ്‌സൈറ്റിലെ അപേക്ഷകന്റെ ഹോം പേജില്‍ പ്രവേശിച്ച് ഓപ്ഷനുകള്‍ സ്ഥിരീകരിക്കണം. സ്ഥിരീകരണം നടത്താത്തവരുടെ ഓപ്ഷനുകള്‍ പരിഗണിക്കില്ല. ഒരു സ്വാശ്രയ കോളേജില്‍ നിന്നും മറ്റൊരു സ്വാശ്രയ കോളേജിലേക്ക് മാറ്റം അനുവദിക്കില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2560362, 63, 64, 65.
പി.എന്‍.എക്‌സ്.4690/17
date
- Log in to post comments