Skip to main content

സമൂഹമന്ത് രോഗ ചികിത്സ: ആദ്യഘട്ടത്തില്‍ ഇതുവരെ   5,40206 പേര്‍ക്ക് ഗുളിക വിതരണം നടത്തി

 

ജില്ലയില്‍ മന്ത് രോഗ ചികിത്സാ പരിപാടിയുടെ ഭാഗമായുളള ഗുളികവിതരണത്തിന്‍റെ ആദ്യഘട്ടത്തില്‍ ഡിസംബര്‍ 18 വരെ 5,40206 പേര്‍ക്ക് (85.72 ശതമാനം) ഗുളിക വിതരണം പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗവ്യാപനസാധ്യതയുളള 19 ഹോട്ട് സ്പോട്ടുകളില്‍ ഡിസംബര്‍ 15-നാണ് ആദ്യഘട്ട ഗുളിക വിതരണം ആരംഭിച്ചത്. ഈ പ്രദേശങ്ങളില്‍ ഡിസംബര്‍ 23 വരെ വിതരണം തുടരും. 6,30163 പേര്‍ക്കാണ് ആദ്യഘട്ട ഗുളിക വിതരണം നടത്തേണ്ടത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടാംഘട്ടമായി 2018 ജനുവരി രണ്ട് മുതല്‍ 11 വരെയാണ് ഗുളിക വിതരണം നടത്തുക. 
          തദ്ദേശസ്വയംഭരണ വകുപ്പ് ജനപ്രതിനിധികളുടേയും  ആരോഗ്യകുപ്പ് ജീവനക്കാരുടേയും  നേതൃത്വത്തില്‍ ഗ്രൂപ്പ് ഗാതറിങ്, ഗൃഹസന്ദര്‍ശനം എന്നിവ നടത്തിയാണ് ഗുളിക വിതരണം നടത്തുന്നത്. എല്ലാവര്‍ക്കും ഗുളിക ലഭ്യമാക്കുന്നതിനായി  ട്രാന്‍സിറ്റ് ബൂത്തുകളും  മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.  അന്യസംസ്ഥാന തൊഴിലാളികളുടെ തൊഴില്‍ സ്ഥലങ്ങളിലെ ഗുളിക വിതരണതിനായി ആരോഗ്യവകുപ്പ് പ്രത്യേക കര്‍മ്മ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 

date