Skip to main content

കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്തു

 

കരിപ്പൂരില്‍ നടക്കുന്ന ഹജ്ജ് ക്യാമ്പ് മികച്ച രീതിയില്‍ നടത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കും. മുഴുവന്‍ സമയവും ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ഹോമിയോ വകുപ്പിന്റെ ഒരു മെഡിക്കല്‍ ടീമും ക്യാമ്പിന് സമീപം സജ്ജമാക്കും.  
     ഏറ്റവും കുടുതല്‍ ആളുകള്‍ ഹജ്ജ് ചെയ്യുന്ന മലബാര്‍ മേഖലക്ക് തന്നെ നാല് കൊല്ലത്തിന് ശേഷം തിരിച്ചു കിട്ടിയ ഹജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ സഹകരണവും യോഗത്തില്‍ പങ്കെടുത്ത ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. ഫറോക്കില്‍ പ്രധാനപ്പെട്ട ട്രെയിനുള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കും. നേരത്തെ കരിപ്പൂരില്‍ ഹജ്ജ് ക്യാമ്പ് ഉണ്ടായിരുന്ന സമയത്തും ചില പ്രത്യേക ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിരുന്നു.  ഏകദേശം 300 വളണ്ടിയര്‍മാര്‍ 24 മണിക്കൂര്‍ ക്യാമ്പിനോടനുബന്ധിച്ച് ഓരോ ദിവസവും പ്രവര്‍ത്തിക്കും. ഹജ്ജ് യാത്രികര്‍ക്കുള്ള മൂന്നാഘട്ടം പരിശീലനം ജൂണ്‍ ഒമ്പത് മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും.   

 

date