Skip to main content

അധ്യാപക ഒഴിവ്

മഞ്ചേരി ഗവ: ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.എ. സോഷ്യല്‍ സയന്‍സ് തസ്തികയിലേക്കു ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം  ജൂണ്‍ 11നുരാവിലെ 10.30 നു സ്‌കൂളില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ :0483 2766185.

കാവനൂര്‍  ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ദിവസ വേതനാടി സ്ഥാനത്തില്‍ കൊമേഴ്‌സ്, ഇംഗ്ലീഷ്, ബോട്ടണി എന്നീ വിഷയങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകളുമായി  ജൂണ്‍ 12 രാവിലെ 10.30ന്  കൂടിക്കാഴ്ചക്കായി സ്‌കൂളില്‍ എത്തണം.     

മക്കരപ്പറമ്പ ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, കണക്ക്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ് എന്നീ ഒഴിവിലേക്ക് ജൂണ്‍ 10നും തുന്നല്‍, സംഗീതം എന്നീ തസ്തികളിലേക്ക് ജൂണ്‍ 11നും രാവിലെ 10.30ന് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തും.  ഫോണ്‍ 04933 283060

 

date