Skip to main content

അനധികൃത അവധി: അധ്യാപിക കാരണം ബോധിപ്പിക്കണം.

 

    കല്ലടത്തൂര്‍ ഗോഖലെ ഗവ. ഹൈസ്കൂള്‍ ഗണിതാധ്യാപികയായ ഇ.എ ലസിത 2013 ജൂണ്‍ 17 -ന് ശൂന്യവേതനാവധി അവസാനിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാതെ അനധികൃതമായി അവധിയില്‍ തുടരുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച അറിയിപ്പ് പത്രത്തില്‍ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനുളളില്‍  പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ മുമ്പാകെ നേരിട്ടെത്തി  കാരണ ബോധിപ്പിക്കേണ്ടതാണ്.  അല്ലാത്തപക്ഷം ഒന്നും ബോധിപ്പിക്കുവാനില്ലായെന്ന നിഗമനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ലഭ്യമായ മേല്‍ വിലാസത്തില്‍ കത്ത് നല്‍കിയെങ്കിലും കത്ത് തിരിച്ചു വന്ന സാഹചര്യത്തിലാണ് പത്രപ്രസിദ്ധീകരണം നല്‍കുന്നത്. 

date