Skip to main content

സ്വകാര്യ മേഖലയില്‍ വിവിധ ഒഴിവുകള്‍: 28 ന് തൊഴില്‍മേള

    ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്‍റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്‍റര്‍ മുഖേന സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങള്‍ മുന്‍നിര്‍ത്തി ഡിസംബര്‍ 28 ന് മിനി ജോബ് ഫെസ്റ്റ് നടത്തുന്നു. കഞ്ചിക്കോട് മേനോന്‍പാറയിലുളള ചാത്തകുളം ബിസിനസ്സ് സ്കൂളിലാണ് മേള നടക്കുക. പ്ലസ്ടു, എസ്.എസ്.എല്‍.സി, ഡിഗ്രി (ബി.എ, ബി.എസ്.സി, ബി.സി.എ, ബി.കോം, ബി.ബി.എ) എം.ബി.എ,  ഏതങ്കിലും ബിരുദാനന്തര ബിരുദം യോഗ്യതയുളളവരെയാണ് പരിഗണിക്കുക. ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, ഐടി, റീടെയല്‍, ലൊജിസ്ടിക്സ്, ഹ്യൂമന്‍ റിസോഴ്സ് മേഖലകളിലേക്കാണ് അവസരം.
    താല്‍പ്പര്യമുളളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും, ബയോഡാറ്റയും, രജിസ്ട്രേഷന്‍ ഫീസായ 250 രൂപയും സഹിതം ഡിസംബര്‍ 20 മുതല്‍ 27 വരെ രാവിലെ 10 ന് ജില്ലാ എംപ്ലോയമെന്‍റ് എക്സ്ചേഞ്ചില്‍ എത്തിച്ചേരണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍- 04912505435, 7293090170.

date